പാളയം  മാർക്കറ്റ്  കല്ലുത്താൻ  കടവിലേക്ക്   മാറ്റുന്നതിൽ പ്രതിഷേധം; മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്താനിരിക്കെ വൻ സംഘർഷം

Tuesday 21 October 2025 10:20 AM IST

കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിന് കാരണമായി. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി അൽപ്പസമയത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പ്രതിഷേധം ഉയർന്നത്. പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു സംഘർഷം.

ഒരു വിഭാഗം വ്യാപാരികൾ മാർക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനൂകൂലിക്കുന്നവർ പ്രകടനവുമായി എത്തി. ഇവരെ പ്രതിഷേധക്കാർ കൂകി വിളിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൊലീസുമായും ഉന്തും തള്ളുമുണ്ടായി.