1000 മണിക്കൂർ പ്രാർത്ഥനാ സംഗമം

Tuesday 21 October 2025 4:29 PM IST

കൊച്ചി: മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബോധവത്കരണത്തിന്റെ ഭാഗമായി അഗപ്പെ ലൗവിംഗ് ഫീസ്റ്റ് മിനിസ്ട്രി സംഘടിപ്പിച്ച 1000 മണിക്കൂർ പ്രാർത്ഥനാ സംഗമത്തിന്റെ സമാപനം നൂറാംദിവസമായ നാളെ എറണാകുളം ടൗൺ ഹാളിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് സംഗമം. സമാപനസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായി ടി. ജെ.വിനോദ്, ഉമാ തോമസ്, ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, ജില്ലാ കളക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ പങ്കെടുക്കും. യുവജനങ്ങളെ ലഹരിവിമുക്തരാക്കാൻ 24 മണിക്കൂർ പ്രാർത്ഥന സംഘടിപ്പിക്കുന്നത് ഉൾപ്പെടെ തുടരുമെന്ന് മിനിസ്ട്രി സ്ഥാപകൻ മെൽബിൻ അത്തിപ്പൊഴി അറിയിച്ചു.