യൂണിയൻ രൂപീകരണം

Tuesday 21 October 2025 4:31 PM IST

കൊച്ചി: കേരളത്തിലെ മരണപ്പണി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് സോമസുന്ദരം പ്രസിഡന്റും ബി. രജ്ഞൻ സെക്രട്ടറിയുമായി കേരള മരപ്പണി തൊഴിലാളി യൂണിയൻ (കെ,എം.ടി.യു) രൂപീകരിച്ചു. മരപ്പണി മേഖലയിൽ ഇതാദ്യമായിട്ടാണ് തൊഴിൽ യൂണിയൻ രൂപീകരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. തൊഴിലാളികൾക്ക് ന്യായമായ കൂലിയും അവകാശങ്ങളും ഉറപ്പാക്കുക, തൊഴിലിലെ തനത് വാസ്തുശാസ്ത്ര ശൈലി സംരംക്ഷിക്കുക, തൊഴിൽ മേഖല നിലനിർത്തുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. കേരളം മുഴുവൻ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അംഗത്വവിതരണം തുടരുകയണെന്ന് ഭാരവാഹികൾ അറിയിച്ചു.