ക്യൂറേറ്റർമാരെ പ്രഖ്യാപിച്ചു
Tuesday 21 October 2025 5:54 PM IST
കൊച്ചി: യുവകലാകാരന്മാർക്കായി കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെ.ബി.എഫ് ) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്ക്കുള്ള സഹക്യൂറേറ്റർമാരെ പ്രഖ്യാപിച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ (കെ.എം.ബി) ഉദ്ഘാടനത്തിന്റെ പിറ്റേന്ന് ഡിസംബർ 13 മുതലാണ് സ്റ്റുഡന്റ്‌സ് ബിനാലെ ആരംഭിക്കുന്നത്.
അഞ്ജു പ്രബീർ, സുകന്യ ഡെബ്, സുധീഷ് കോട്ടേമ്പ്രം, ഡോ. ശീതൾ സി.പി., ചിനാർ ഷാ, അശോക് വിഷ്, ഖുർഷീദ് അഹമ്മദ്, സൽമാൻ ബഷീർ ബാബ, റിതുശ്രീ മോണ്ഡൽ, ഹിമാംഗ്ഷു ശർമ്മ, റബീഉൽ ഖാൻ, സുരജിത് മുടി, സാലിക് അൻസാരി, ഭൂഷൺ ഭോംബാലെ, ഷമീം ഖാൻ, ഷമൂദ അംറേലിയ എന്നിവരാണ് സ്റ്റുഡന്റ്സ് ബിനാലെ ക്യൂറേറ്റർമാർ.