കുടുംബ സംഗമം നടത്തി
Wednesday 22 October 2025 12:27 AM IST
വേളം: ശാന്തിനഗർ മേഖല കോൺഗ്രസ് കുടുംബ സംഗമം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് പി.കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. തായന ബാലമണിക്ക് സ്വീകരണം നൽകി. മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ നമ്പാട്ടിൽ സൂപ്പി, ബാലൻ ഇല്യാട്ടുമ്മൽ, പി.പി മമ്മി എന്നിവരെ ആദരിച്ചു. കൃഷ്ണനുണ്ണി ഒതയോത്തിനെ അനുമോദിച്ചു. തായന ബാലാമണി, മഠത്തിൽ ശ്രീധരൻ, സന്ധ്യ കരണ്ടോട്, ടി.എൻ അബ്ദുൾ നാസർ, കെ.സി ബാബു, കെ.കെ അബ്ദുല്ല, സി.എം കുമാരൻ, അസ്‌ലം കടമേരി, ടി.വി കുഞ്ഞിക്കണ്ണൻ അനിഷ പ്രദീപ്, സി.എം വിജേഷ്, വിഷ്ണു കൈവേലി തുടങ്ങിയവർ പ്രസംഗിച്ചു.