അനുസ്മരണവും വനിതാ ദിനാചരണവുo
Wednesday 22 October 2025 12:29 AM IST
നാദാപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻനിര പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ടി.പി സത്യനാഥൻ മാസ്റ്റർ അനുസ്മരണവും അന്താരാഷ്ട്ര ഗ്രാമീണ വനിതാദിനാചരണവും കല്ലാച്ചി പ്രൊവിഡൻസ് സ്കൂൾ ഹാളിൽ പരിഷത്ത് മുൻ കേന്ദ്ര നിർവാഹക സമിതി അംഗം ശശിധരൻ മണിയൂർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.കെ. ചന്ദ്രൻ, എ.കെ പീതാംബരൻ, ഡോ.ശ്രുതി ടി.പി, പി.കെ.അശോകൻ, അമൃത എന്നിവർ പ്രസംഗിച്ചു.
വി.സി നിഷ, ഷിംല, ലീന, വി.സി ചന്ദ്രി, രജി കെ.വി എന്നിവരെ ചടങ്ങിൽ ആദരിച്ചു. നിഷ മനോജിന്റെ അദ്ധ്യക്ഷത വഹിച്ചു. ടി. രമേശൻ സ്വാഗതവും അനിൽകുമാർ പേരടി നന്ദിയും പറഞ്ഞു.