രക്തദാനം നടത്തി
Wednesday 22 October 2025 12:33 AM IST
വടകര: ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച പൊലീസുദ്യോഗസ്ഥരുടെ സ്മൃതി ദിനത്തിൽ കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് വടകര ജില്ലാ പൊലീസ് ആസ്ഥാനത്ത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. 45 പൊലീസുദ്യോഗസ്ഥർ രക്തം ദാനം ചെയ്തു. രക്തദാന ക്യാമ്പ് ജില്ലാ പൊലീസ് മേധാവി കെ.ഇ. ബൈജു ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. എം. ഷനോജ് അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്.പി. എ.പി.ചന്ദ്രൻ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി.പി. അഭിജിത്ത്, ഡോ. അഞ്ജു കുറുപ്പ്, വി.പി.ശിവദാസൻ, പി.സുഖിലേഷ്, കെ.സി. സുഭാഷ് എന്നിവർ പ്രസംഗിച്ചു.