തൊഴിൽ മേള സംഘടിപ്പിച്ചു
Wednesday 22 October 2025 12:44 AM IST
വടകര: യുവജനതക്കായി പ്രാദേശിക തലത്തില്‍ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താന്‍ വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി വൈവിധ്യമാര്‍ന്ന മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പത്തോളം സ്ഥാപനങ്ങൾ തൊഴിൽമേളയിൽ പങ്കെടുത്തു. ഉദ്യോഗാർത്ഥികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹീം പോയ്ക്കൽ പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ശശിധരൻ തോട്ടത്തിൽ, രമ്യ കരോടി, ബിന്ദു ജയ്സൺ, ശ്രീകല വി, കാവ്യ എന്നിവർ പ്രസംഗിച്ചു.