കേരളോത്സവം സമാപിച്ചു

Wednesday 22 October 2025 12:03 AM IST
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ പെരുവയൽ ഗ്രാമപഞ്ചായത്തിലെ കലാപ്രതിഭകൾ ട്രോഫി ഏറ്റുവാങ്ങുന്നു

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവം സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റേജിൽ നടന്ന സമാപന സമ്മേളനം വനം വന്യ മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എം.എൽ.എ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി അദ്ധ്യക്ഷത വഹിച്ചു. വിവിധ ഇനം മത്സരങ്ങളിൽ അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. പെരുവയൽ ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. സുബിത തോട്ടാഞ്ചേരി, മൈമൂന കടുക്കാഞ്ചേരി, എം.കെ നദീറ, ബാബു നെല്ലൂളി, ശിവദാസൻ നായർ, ടി.പി മാധവൻ, എ.കെ ഷൌക്കത്ത്, ചക്രായുധൻ തളത്തിൽ, സുരേഷ് ബാബു,​ എൻ ഷിയോലാൽ,​ എം.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.