കോടതി മുറിയിൽ ഫോട്ടോഷൂട്ട്, സി.പി.എം വനിതാനേതാവിന് നില്പുശിക്ഷയും പിഴയും
Wednesday 22 October 2025 1:11 AM IST
പയ്യന്നൂർ: കോടതി നടപടികൾക്കിടെ മൊബൈലിൽ പ്രതികളുടെ ഫോട്ടോയെടുത്ത സി.പി.എം വനിതാനേതാവിനെ കോടതി തീരുംവരെ വരാന്തയിൽ നിറുത്തി. 1000 രൂപ പിഴയും വിധിച്ചു. പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ കെ.പി. ജ്യോതിക്കാണ് തളിപ്പറമ്പ് അഡിഷണൽ ജില്ല സെഷൻസ് കോടതിയുടെ നില്പുശിക്ഷ ലഭിച്ചത്. സി.പി.എം പ്രവർത്തകൻ ധനരാജ് വധക്കേസുമായി ബന്ധപ്പെട്ട് നടന്ന സാക്ഷി വിസ്താരത്തിനിടെയാണ് പ്രതികളുടെ ദൃശ്യം ജ്യോതി മൊബൈലിൽ പകർത്തിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ജഡ്ജി ജ്യോതിയെ കസ്റ്റഡിയിലെടുക്കാനും വൈകിട്ടുവരെ കോടതി വരാന്തയിൽ നിറുത്താനും പൊലീസിനോട് നിർദ്ദേശിച്ചു. പൊലീസ് അത് നടപ്പിലാക്കി. ഇതോടെ കോടതി നിർദ്ദേശപ്രകാരം പിഴ ഈടാക്കി വിട്ടയച്ചു.