ഇടിഞ്ഞ് ആഗോള സ്വർണ വില

Wednesday 22 October 2025 10:12 PM IST

കൊച്ചി: അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി ഒഴിയുന്നതിനാൽ രാജ്യാന്തര വിപണിയിൽ സ്വർണ വില മൂക്കുകുത്തി, ഇന്നലെ രാജ്യാന്തര വില ഔൺസിന്(31.1ഗ്രാം) 225 ഡോളർ താഴ്ന്ന് 4,130 ഡോളറായി. ഇന്നലെ കേരളത്തിൽ പവൻ വില 95,760 രൂപ വരെ താഴ്ന്നിരുന്നു. വിപണി സാഹചര്യങ്ങളിൽ മാറ്റമുണ്ടായില്ലെങ്കിൽ പവൻ വിലയിൽ ഇന്ന് 3,500 രൂപയുടെ കുറവുണ്ടാകും.