ദേവസ്വം ബോർഡ് രാജിവയ്ക്കണമെന്ന് കെ.സി. വേണുഗോപാൽ
Wednesday 22 October 2025 1:14 AM IST
തിരുവനന്തപുരം: 2019ലെ സ്വർണക്കൊള്ള ബോധപൂർവ്വം മറച്ചുവച്ചാണ് നിലവിലെ ദേവസ്വം ബോർഡ് 2025ലും ദ്വാരപാലക ശില്പം സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്. ഇത് ദുരൂഹമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ദേവസ്വം മന്ത്രിയും ബോർഡും രാജിവയ്ക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. ശബരിമല സ്വർണക്കൊള്ളയിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടന്നെ കൃത്യമായ നിരീക്ഷണമാണ് കോടതി നടത്തിയത്.