ഉപരാഷ്ട്രപതി നവംബർ 3ന് കേരളത്തിലെത്തും
Wednesday 22 October 2025 1:21 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ നവംബറിൽ കേരളം സന്ദർശിക്കും. നവംബർ മൂന്നിന് കൊല്ലം ഫാത്തിമ മാതാ കോളേജ് വജ്രജൂബിലി ആഘോഷത്തിലും എറണാകുളം എസ്.ആർ.വി ഹയർസെക്കൻഡറി സ്‌കൂളിന്റെ 180-ാം വാർഷികാഘോഷത്തിലും പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ശ്രീവിദ്യാലയ സൈനിക സ്‌കൂളിന്റെ ഉദ്ഘാടനം, തേവര സേക്രഡ് ഹാർട്ട് കോളേജിൽ പെൺകുട്ടികൾക്ക് പ്രവേശനം ലഭിച്ചതിന്റെ 25-ാം വാർഷികാഘോഷം എന്നിവയിലും ഉപരാഷ്ട്രപതി പങ്കെടുക്കും.