കെ.പി.സി.സി നേതൃയോഗം മാറ്റിവച്ചു

Wednesday 22 October 2025 1:49 AM IST

തിരുവനന്തപുരം : നാളെ ചേരാനിരുന്ന കെ.പി.സി സി നേതൃയോഗം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു. കോഴിക്കോട്ട് ഇന്നു നടക്കുന്ന ഡി.സി.സി നേതൃയോഗത്തിൽ കെ.പി.സി സി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെ നേതാക്കൾക്ക് പങ്കെടുക്കേണ്ടതിനാലും അമ്മയുടെ മരണത്താൽ രമേശ് ചെന്നിത്തലയ്ക്ക് പങ്കെടുക്കാനുള്ള അസൗകര്യവും കണക്കിലെടുത്താണ് തീരുമാനം.