നാഷണൽ ഹെറാൾഡ് കേസ് നവംബർ 29ന് പരിഗണിക്കും

Wednesday 22 October 2025 1:51 AM IST

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി എന്നിവരടക്കം പ്രതികളായ നാഷണൽ ഹെറാൾഡ് കേസ് ഡൽഹി റോസ് അവന്യു കോടതി നവംബർ 29ന് പരിഗണിക്കും. വിചാരണയിലേക്ക് നീങ്ങുന്നതിൽ അടുത്ത തവണ തീരുമാനമുണ്ടായേക്കും. വിചാരണാനടപടികൾക്കുണ്ടായിരുന്ന സ്റ്റേ നീട്ടാൻ ഡൽഹി ഹൈക്കോടതി തയ്യാറാകാത്ത സാഹചര്യത്തിലാണിത്. പ്രതിപട്ടികയിലുള്ള സോണിയക്കും രാഹുലിനും അടക്കം കോടതി നേരത്തെ സമൻസ് അയച്ചിരുന്നു. ഇവരിപ്പോൾ കേസിൽ ജാമ്യത്തിലാണ്.