'ഫ്രഷ് കട്ട്' തുടക്കം മുതൽ വിവാദം: ദുർഗന്ധത്തിൽ വീർപ്പുമുട്ടി ജനം

Wednesday 22 October 2025 12:52 AM IST
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിൽ നിന്ന്

കോഴിക്കോട്: പൊലീസും സമരക്കാരും തമ്മിൽ സംഘർഷത്തിനിടയാക്കിയ താമരശ്ശേരി കട്ടിപ്പാറയിലെ അറവുമാലിന്യ സംസ്കരണ ഫാക്ടറി 'ഫ്രഷ് കട്ട്' തുടക്കം മുതൽ വിവാദത്തിൽ. രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് ജനജീവിതം ദുസഹമായി.

കുടിവെള്ള സ്രോതസുകളും മലിനപ്പെട്ടതോടെയാണ് നാട്ടുകാർ സമരത്തിനിറങ്ങിയത്. കുടിക്കാനും കുളിക്കാനും പോലും പ്രദേശത്തെ വെള്ളം ഉപയാേഗിക്കാൻ പറ്റാതായി. അഞ്ച് വർഷത്തിലധികമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഫാക്ടറിക്കു മുമ്പിൽ കുടിൽ കെട്ടിയും സമരം നടത്തിയിരുന്നു. നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് പ്ലാന്‍റ് പ്രവർത്തിക്കുന്നതെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ ആരോപിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 31ന് പഞ്ചായത്ത് നൽകിയ പ്രവർത്തനാനുമതി അവസാനിക്കുന്ന പ്ലാൻ്റ് അവിടെനിന്ന് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും സമരം നടത്തി. ഹൈക്കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് അനുകൂലവിധി സമ്പാദിച്ചാണ് പ്രവർത്തനമെന്നും ആക്ഷേപമുയർന്നു. ഇതിന് പൊലൂഷൻ കൺട്രോൾ ബോർഡ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ടെന്നും ഭാരവാഹികൾ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ പ്ലാന്‍റിലേക്ക് പുതിയ കോഴിമാലിന്യം മാത്രമേ കൊണ്ടുപോകൂ എന്നും താലൂക്ക് അടിസ്ഥാനത്തിൽ സോണുകളായി തിരിച്ച് കണ്ടെയ്നർ ഫ്രീസർ സ്ഥാപിക്കുമെന്നും ധാരണയായിരുന്നു. എന്നാൽ അതൊന്നും പ്രാവർത്തികമായില്ല. അഞ്ചു വർഷത്തോളമായി അനുരഞ്ജന ചർച്ചകളിലെ ധാരണകളും നടപ്പായില്ല.

കോടതിയെയും തെറ്റിദ്ധരിപ്പിച്ചു?

ദിനംപ്രതി 20- 23 ടൺ മാലിന്യമാണ് പ്ലാന്‍റിൽ സംസ്കരിക്കുന്നതെന്നാണ് കമ്പനി അധികൃതർ പറഞ്ഞിരുന്നത്. 30 ടൺ വരെ സംസ്കരിക്കാൻ അനുമതിയുണ്ടെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജില്ലയിൽ മറ്റെവിടെയെങ്കിലും പ്ലാന്‍റ് അനുവദിക്കുന്നതിനെതിരെ കമ്പനി വിധി സമ്പാദിച്ചത്. എന്നാൽ ദിവസം 90 ടൺ മാലിന്യം ഇവിടെ സംസ്കരിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 150 ടൺ കോഴിമാലിന്യം ഇവിടെ സംസ്കരിക്കുന്നുണ്ടെന്നാണ് തങ്ങളുടെ നിഗമനമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.

ഉദ്യോഗസ്ഥർക്കും പങ്കെന്ന്

പ്ലാന്‍റിനെതിരെ പരാതിപ്പെട്ടാൽ മാനേജ്മെന്‍റിനെ സംരക്ഷിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഉദ്യോഗസ്ഥരെടുക്കുന്നത്. കഴിഞ്ഞ വർഷം നിയമലംഘനത്തിന് പൊലൂഷൻ കൺട്രോൾ ബോർഡ് ഫ്രഷ് കട്ടിന് 36 ലക്ഷം രൂപ പിഴചുമത്തിയിരുന്നു. ഇതിൽ അഞ്ചു ലക്ഷമാണ് ഈടാക്കിയത്. ബാക്കി തുക ഉന്നത തലത്തിൽ സ്വാധീനിച്ച് ഒത്തുതീർപ്പാക്കിയെന്നും ആക്ഷേപമുണ്ടായിരുന്നു. കമ്പനിക്കുള്ള പൊലൂഷൻ കൺട്രോൾ ബോഡിന്‍റെ ലൈസൻസ് കാലാവധി 2024 ഓക്ടോബർ 31 അവസാനിച്ചു. ഇത് പിന്നീട് നീട്ടിക്കൊടുത്തു. നിയമ പ്രശ്നങ്ങളെ തുടർന്ന് ഈയിടെ പൂട്ടിയെങ്കിലും താത്കാലിക അനുമതി വാങ്ങി വീണ്ടും പ്രവർത്തനം തുടങ്ങിയെന്നാണ് വിവരം. സമരക്കാരുടെ വീടുകളിൽ പൊലീസ് റെയ്ഡും നടന്നതോടെ സമരക്കാർ പ്രകോപിതരായി.

ജ​ന​കീ​യ​ ​ഹ​ർ​ത്താൽ

താ​മ​ര​ശേ​രി​:​ ​ജ​ന​ങ്ങ​ൾ​ക്ക് ​നേ​രെ​ ​ഉ​ണ്ടാ​യ​ ​അ​തി​ക്ര​മ​ത്തി​ൽ​ ​സ​മ​ഗ്ര​ ​അ​ന്വോ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് ​ശാ​ശ്വ​ത​ ​പ​രി​ഹാ​രം​ ​ഉ​ണ്ടാ​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ജ​ന​കീ​യ​ ​മു​ന്ന​ണി​ ​താ​മ​ര​ശ്ശേ​രി,​ ​ഓ​മ​ശ്ശേ​രി,​ ​കോ​ട​ഞ്ചേ​രി​ ​എ​ന്നീ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​ദു​രി​ത​ബാ​ധി​ത​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ഇ​ന്ന് ​ഹ​ർ​ത്താ​ൽ​ ​ആ​ച​രി​ക്കാ​ൻ​ ​എ.​അ​ര​വി​ന്ദ​ൻ,​ ​കെ.​ബാ​ബു,​ ​പി.​ടി​ ​ബാ​പ്പു​ ​തു​ട​ങ്ങി​യ​ ​ജ​ന​കീ​യ​ ​മു​ന്ന​ണി​ ​നേ​താ​ക്ക​ൾ​ ​തീ​രു​മാ​നി​ച്ച​താ​യി​ ​അ​റി​യി​ച്ചു.

ഫ്ര​ഷ് ​ക​ട്ട്:​ ​മാ​ലി​ന്യം​ ​ഒ​ഴു​ക്കി​യ​ത് ​ഇ​ര​തു​ള്ളി​ ​പു​ഴ​യി​ലേ​ക്ക്

താ​മ​ര​ശ്ശേ​രി​:​ ​ക​ട്ടി​പ്പാ​റ​ ​അ​മ്പാ​യ​ത്തോ​ട് ​ഇ​റ​ച്ചി​പ്പാ​റ​യി​ലെ​ ​ഫ്ര​ഷ് ​ക​ട്ട് ​മാ​ലി​ന്യ​ ​സം​സ്ക​ര​ണ​ ​പ്ലാ​ന്റി​ൽ​ ​നി​ന്നും​ ​പു​റ​ത്ത് ​വി​ടു​ന്ന​ ​ദു​ർ​ഗ​ന്ധം​ ​വ​മി​ക്കു​ന്ന​ ​വി​ഷ​വാ​ത​കം​ ​ക​മ്പ​നി​യ്ക്ക​ടു​ത്തു​ള്ള​ ​ഇ​രു​തു​ള്ളി​ ​പു​ഴ​യി​ലേ​ക്കാ​ണ് ​ഒ​ഴു​ക്കി​യ​തെ​ന്നാ​ണ് ​ആ​രോ​പ​ണം.​ ​മ​ലി​ന​ജ​ല​വും​ ​ഒ​ഴു​ക്കി.​ ​അ​യ്യാ​യി​ര​ത്തി​ല​ധി​കം​ ​വ​രു​ന്ന​ ​പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ​ഇ​തേ​തു​ട​ർ​ന്ന് ​ദു​രി​ത​ത്തി​ലാ​യ​ത്.​ ​ജി​ല്ല​യി​ൽ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​ഒ​രു​ ​ഫാ​ക്ട​റി​ ​മാ​ത്ര​മേ​യു​ള്ളൂ.​ ​മ​റ്റു​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​പോ​ലും​ ​കോ​ഴി​യ​റ​വ് ​മാ​ലി​ന്യം​ ​ഇ​വി​ടെ​യെ​ത്താ​റു​ണ്ടെ​ന്നാ​ണ് ​ആ​ക്ഷേ​പം.

ജ​ല​രേ​ഖ​യാ​യി​ ​ഒ​ത്തു​തീ​ർ​പ്പ് ​ധാ​ര​ണ​കൾ സ​മ​രം​ ​നി​റു​ത്താ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നി​ര​വ​ധി​ ​ഒ​ത്തു​തീ​ർ​പ്പ് ​ച​ർ​ച്ച​ക​ൾ​ ​ന​ട​ന്നി​രു​ന്നു.​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ന​ട​ന്ന​ ​റോ​ഡ് ​ഉ​പ​രോ​ധ​ ​സ​മ​രം​ ​നി​റു​ത്താ​ൻ​ ​ധാ​ര​ണ​യാ​യ​ത് ​കോ​ഴി​ക്കോ​ട് ​സ​ബ് ​ക​ള​ക്ട​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​താ​ലൂ​ക്ക് ​ഓ​ഫീ​സി​ൽ​ ​വി​ളി​ച്ചു​ ​ചേ​ർ​ത്ത​ ​യോ​ഗ​ത്തി​ലാ​ണ്.​ 25​ ​ട​ണ്ണി​ല​ധി​കം​ ​മാ​ലി​ന്യം​ ​കൊ​ണ്ടു​വ​ര​രു​ത്.​ ​സി.​സി.​ടി​വി​യി​ൽ​ ​പ​തി​യു​ന്ന​ ​രീ​തി​യി​ൽ​ ​മാ​ലി​ന്യ​ ​നീ​ക്ക​വും​ ​സം​സ്ക​ര​ണ​വും​ ​ന​ട​ത്ത​ണം​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​സ​മ​ര​സ​മി​തി​ ​ഉ​ന്ന​യി​ച്ചു.​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ർ​ഡും​ ​ശു​ചി​ത്വ​ ​മി​ഷ​നും​ ​നി​രീ​ക്ഷി​ച്ച് ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​റി​പ്പോ​ർ​ട്ട് ​ക​ള​ക്ട​ർ​ക്ക് ​കൈ​മാ​റാ​നും​ ​ധാ​ര​ണ​യാ​യി​രു​ന്നു.​ ​നി​യ​മ​വി​രു​ദ്ധ​മാ​യ​ ​പ്ര​വൃ​ത്തി​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.