വ്യാവസായിക ഉത്പാദനത്തിൽ തളർച്ച

Wednesday 22 October 2025 12:53 AM IST

കൊച്ചി: രാജ്യത്തെ പ്രധാന വ്യവസായ മേഖലകളിലെ ഉത്പാദന വളർച്ച സെപ്തംബറിൽ മൂന്ന് ശതമാനമായി താഴ്ന്നു. ആഗസ്റ്റിൽ വ്യവസായ ഉത്പാദനത്തിൽ 6.5 ശതമാനം വർദ്ധനയുണ്ടായിരുന്നു. പെട്രോളിയം റിഫൈനിംഗ്, പ്രകൃതി വാതകം, ക്രൂഡോയിൽ എന്നിവയുടെ ഉത്പാദനത്തിലെ ഇടിവാണ് തിരിച്ചടിയായത്. സ്‌റ്റീൽ, സിമന്റ് എന്നിവയുടെ ഉത്പാദനത്തിൽ മികച്ച വളർച്ചയുണ്ടായി. രാജ്യത്തെ മൊത്തം വ്യവസായ ഉത്പാദന സൂചികയുടെ 40 ശതമാനം അടങ്ങുന്ന കോർ സെക്‌ടറിലാണ് തളർച്ച ദൃശ്യമാകുന്നത്.