ആക്‌സിസ് ബാങ്കും ഹീറ്റാച്ചിയും സഹകരണത്തിൽ

Wednesday 22 October 2025 12:54 AM IST

കൊച്ചി: പുതുതലമുറ ബാങ്കിംഗ് ആശയമായ എക്‌സ്‌പ്രസ് ബാങ്കിംഗിലൂടെ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ബാങ്കിംഗിലൂടെ പോയിന്റിന് തുടക്കം കുറിക്കാൻ ആക്‌സിസ് ബാങ്കും ഹിറ്റാച്ചി പെയ്‌മെന്റ് സർവ്വീസസും സഹകരിക്കുന്നു. സമ്പൂർണ ബാങ്കിംഗ് സേവനങ്ങൾ ഒതുക്കമുള്ള തലത്തിൽ അവതരിപ്പിച്ച് ബ്രാഞ്ച് ബാങ്കിംഗിനെ പുതിയൊരു തലത്തിൽ എത്തിക്കുന്നതാണിത്. സെൽഫ് സർവ്വീസ്, അസിസ്‌റ്റഡ് രീതികളിലുള്ള പ്രവർത്തനങ്ങൾക്ക് ഇതു പിന്തുണ നൽകും. ഉപഭോക്താക്കൾക്ക് എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്‌സ്‌പ്രസ് ബാങ്കിംഗ് സേവനം നൽകാനും പുതിയ ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനും കാർഡുകൾ നേടാനും സ്ഥിര നിക്ഷേപങ്ങൾ ആരംഭിക്കാനും വായ്പകൾക്ക് അപേക്ഷിക്കാനും ഇതിലൂടെ കഴിയും. കേവലം സാങ്കേതികവിദ്യ രംഗത്തെ ഒരു പുതുമ മാത്രമല്ല ഡിജിറ്റൽ ബാങ്കിംഗ് പോയിന്റെന്ന് ആക്‌സിസ് ബാങ്ക് ബ്രാഞ്ച് ബാങ്കിംഗ് വിഭാഗം മേധാവി റെയ്‌നോൾഡ് ഡിസൂസ പറഞ്ഞു. പുതിയൊരു ആശയമാണിത്.