ഇന്ത്യ -യു.കെ കരാർ നേട്ടമാക്കാം

Wednesday 22 October 2025 1:54 AM IST

കൊച്ചി: ഇന്ത്യ -യു.കെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ പ്രയോജനപ്പെടുത്താൻ കയറ്റുമതിക്കാർക്കായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചു.

എം.പി.ഇ.ഡി.എ ചെയർമാൻ ഡി.വി സ്വാമി, ജോയിന്റ് ഡയറക്ടർ പി. അനിൽകുമാർ, ഡയറക്ടർ ഡോ. എം.കെ. റാംമോഹൻ, മദ്രാസ് എക്‌സ്‌പോർട്ട് പ്രോസസിംഗ് സോൺ സ്‌പെഷൽ ഇക്കണോമിക് സോൺ വികസന കമ്മിഷണർ അലക്‌സ് പോൾ മേനോൻ, കോസ്റ്റൽ അക്വാകൾച്ചർ അതോറിറ്റി സെക്രട്ടറി ദേവസേനാപതി, കേന്ദ്ര വാണിജ്യ ഡയറക്ടർ പ്രവീൺകുമാർ, സെന്റർ ഫോർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ് മെന്റ് ലോ മേധാവി പ്രൊഫ. സുനന്ദ തിവാരി, കേന്ദ്ര ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. നീലേഷ് അനിൽ പവാർ, സീഫുഡ് എക്‌സ്‌പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി. പവൻകുമാർ, റീജിയണൽ പ്രസിഡന്റ് കൊദ്രഗുണ്ട ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.