ജൻഡർ റിസോഴ്‌സ് സെന്റർ

Tuesday 21 October 2025 11:27 PM IST

പത്തനംതിട്ട : ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ല പഞ്ചായത്ത് വാർഷിക പദ്ധതി 2025-26 ന്റെ ഭാഗമായി നവീകരിച്ച ജൻഡർ റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം ഓമല്ലൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ.വി ആശാമോൾ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജി മാത്യു, ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർപേഴ്‌സൺ ആർ.അജിത് കുമാർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ, ജില്ല വുമൺ പ്രൊട്ടക്ഷൻ ഓഫീസർ എ.നിസ, ഓമല്ലൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക പ്രസീത, ജില്ല പഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കെ.എസ് മഞ്ജു എന്നിവർ പങ്കെടുത്തു.