ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ
Tuesday 21 October 2025 11:28 PM IST
പന്തളം:വിൽപ്പനയ്ക്കായി എത്തിച്ച ബ്രൗൺഷുഗറും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പന്തളം പൊലീസ് പിടികൂടി.വെസ്റ്റ് ബംഗാൾ മാൾഡ സ്വദേശിയായ നൂർ ആലം (25) ആണ് പിടയിലായത്. തൊഴിലാളി ക്യാമ്പുകളിലും മറ്റും ലഹരി വില്പന വ്യാപകമാകുന്നതായുള്ളവിവരത്തെ തുടർന്ന് പന്തളം പൊലീസ് സാഹസിക നീക്കത്തിലൂടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 2.66 ഗ്രാം ബ്രൗൺഷുഗറും, 3.5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പന്തളം എസ് എച്ച് ടി പ്രജീഷ്, എസ് ഐ മാരായ അനീഷ് എബ്രഹാം, വിനോദ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ എസ് അൻവർഷ, അമൽ ഹനീഫ് എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.