ശിലാസ്ഥാപനം
Tuesday 21 October 2025 11:29 PM IST
നെടുമ്പ്രം :ഗ്രാമപഞ്ചായത്ത് നാലാംവാർഡിൽ പുതിയതായി പണികഴിപ്പിക്കുന്ന സ്മാർട്ട് അങ്കണവാടിയുടെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, സ്ഥിരം സമിതി അംഗങ്ങളായ എൻ എസ് ഗിരീഷ് കുമാർ, ഷേർളി ഫിലിപ്പ്, പ്രീതിമോൾ ജെ, അംഗങ്ങളായ തോമസ് ബേബി, ഗ്രേസി അലക്സാണ്ടർ , വാർഡ് അംഗം സന്ധ്യമോൾ ടി എസ് .എന്നിവർ സംസാരിച്ചു. 32 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടി നിർമ്മിക്കുന്നത്