തയ്യൽ പരിശീലനം
Tuesday 21 October 2025 11:29 PM IST
കോഴഞ്ചേരി : കീഴുകര സർക്കാർ മഹിളാ മന്ദിരത്തിൽ തയ്യൽ പരിശീലനം നൽകുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ ഫാഷൻ ഡിസൈനിംഗ് /മറ്റ് സർക്കാർ അംഗീകൃത തയ്യൽ കോഴ്‌സുകൾ പാസായിട്ടുളളവരും പ്രവൃത്തി പരിചയമുളള വനിതകളും ആയിരിക്കണം. പ്രായം 50 വയസ് കഴിയരുത്. യോഗ്യത, ജനനതീയതി തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 25 ന് രാവിലെ 11ന് ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ (വിളവിനാൽ രാജ് ടവർ, മണ്ണിൽ റീജിയൻസിക്ക് എതിർവശം, കോളേജ് റോഡ്, പത്തനംതിട്ട) അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0468 2310057, 9947297363.