വികസന സദസ്
Wednesday 22 October 2025 1:33 AM IST
മണ്ണൂർ: മണ്ണൂർ പഞ്ചായത്തിലെ വികസന സദസ് ഉദ്ഘാടനവും കെ.ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ണൂരിനെ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി എം.എൽ.എ പ്രഖ്യാപിച്ചു. ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിത അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ, സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി എന്നിവർ വിശിഷ്ടാതിഥികളായി. പഞ്ചായത്ത് സെക്രട്ടറി കെ.എം.ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ മുത്തലിഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.വി.സ്വാമിനാഥൻ, അസിസ്റ്റന്റ് സെക്രട്ടറി വി.യു.അബ്ദുസമീം എന്നിവർ സംസാരിച്ചു.