പഠനം നടത്തി

Tuesday 21 October 2025 11:34 PM IST

പഴകുളം : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെയും പഴകുളം ഗവ.എൽപി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ബാലവേദി അംഗങ്ങൾ പഴകുളം തപാൽഓഫീസ് സന്ദർശിച്ച് പഠനം നടത്തി. കവി തെങ്ങമം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ് മീരാസാഹിബ്അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് അൻവർഷാ, പ്രഥമ അദ്ധ്യാപിക മിനിമോൾ ടി, ടി പി രാധാകൃഷ്ണൻ, ഫസീല ബീഗം,ഷഫീനാഖാൻ, കുടശനാട് മുരളി,അബ്ദുൾ അസീസ്, ഇക്ബാൽ,ധന്യ എസ്,ഗോപിക, ഗ്രീഷ്മ, എന്നിവർ പ്രസംഗിച്ചു. പോസ്റ്റ് ഒാഫീസ് ജീവനക്കാരായ ജിഷ എസ്, രാജേഷ് ആർ,പോൾസൺ ഏബൽ എന്നിവരെ ആദരിച്ചു.