നീന്തൽ, വോളി,ടേബിൾ ടെന്നിസ്, ക്രിക്കറ്റ് മത്സരങ്ങൾ ഇന്ന് തുടങ്ങുന്നു
ഇൻക്ളൂസീവ് ഗെയിംസിനൊപ്പം അക്വാട്ടിക്സ്, വോളിബാൾ, ടേബിൾ ടെന്നിസ്, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളിൽ ഇന്ന് മത്സരങ്ങളുണ്ട്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ഇൻക്ളൂസീവ് അത്‌ലറ്റിക്സ് നടക്കുന്നത്. ഇൻക്ളൂസീവ് ബോക്സ് ബാൾ മത്സരത്തിനൊപ്പം ബാസ്കറ്റ് ബാൾ, ജൂഡോ, കബഡി, തായ്ക്കൊണ്ടോ, ഖോ ഖോ മത്സരങ്ങളും ഇന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ തുടങ്ങും. പിരപ്പൻകോട് അക്വാട്ടിക് കോംപ്ളക്സിലാണ് ഇന്ന് നീന്തൽ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ജി.വി രാജ സ്കൂളിൽ ഹോക്കി,ഫുട്ബാൾ, വോളിബാൾ മത്സരങ്ങൾക്കും തുടക്കമാകും. വോളിബാൾ മത്സരങ്ങൾ കാലടി വോളി കോർട്ടിലും നടക്കും.ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ടേബിൾ ടെന്നീസ് മത്സരങ്ങളും ഇൻക്ളൂസീവ് ബാഡ്മിന്റണും നടക്കും.
വേദികളും
ഇന്നത്തെ മത്സരങ്ങളും
സെൻട്രൽ സ്റ്റേഡിയം തായ്ക്കൊണ്ടോ,കബഡി,ഖൊഖോ,ജൂഡോ,ബാസ്കറ്റ്ബാൾ, ഇൻക്ലൂസീവ് ബോക്സ്ബാൾ
യൂണിവേഴ്സിറ്റി സ്റ്റേഡിയം
ഇൻക്ലൂസീവ് ഫുട്ബാൾ
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം
ഇൻക്ലൂസീവ് അത്‌ലറ്റിക്സ്
ജിമ്മി ജോർജ് സ്റ്റേഡിയം ടേബിൾ ടെന്നീസ്, ഇൻക്ളൂസീവ് ബാഡ്മിന്റൺ.
വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച് ഷൂട്ടിംഗ്
മൈലം ജി.വി രാജ സ്കൂൾ ഹോക്കി,ഫുട്ബാൾ, വോളിബാൾ
പിരപ്പൻകോട് അക്വാട്ടിക് സ്റ്റേഡിയം അക്വാട്ടിക്സ്
കാലടി വോളിബാൾ ഗ്രൗണ്ട് വോളിബാൾ
വെള്ളായണി കാർഷിക കോളേജ് ഇൻക്യൂസീവ് ഹാൻഡ്ബാൾ
മെഡിക്കൽ കോളേജ് ക്രിക്കറ്റ് ഗ്രൗണ്ട് ഇൻക്ളൂസീവ് ക്രിക്കറ്റ്
തുമ്പ സെന്റ് സേവ്യേഴ്സ് ക്രിക്കറ്റ്