ഫൊറൻസിക് നഴ്സിംഗ്/ഡെന്റിസ്ട്രിയിൽ എം.എസ്‌സി

Wednesday 22 October 2025 12:37 AM IST

നാഷണൽ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെ (N.F.S.U) ഗുജറാത്ത് ഗാന്ധിനഗർ ക്യാമ്പസിൽ ഫൊറൻസിക് സയൻസ് ഉന്നത പഠനത്തിന് അവസരം. 2025-26 അദ്ധ്യയന വർഷത്തെ എം.എസ്‌സി നഴ്സിംഗ്,എം.എസ്‌സി ഡെന്റിസ്ട്രി കോഴ്സുകളിലാണ് അവസരം.രണ്ടു പ്രോഗ്രാമുകളിലും 20സീറ്റുകളിൽ വീതമാണ് പ്രവേശനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് N.F.S.U.

* ഫൊറൻസിക് നഴ്സിംഗ്

55ശതമാനം മാർക്കോടെ നഴ്സിംഗ് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 50ശതമാനം മാർക്കു മതി. നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ഒരു വർഷ പ്രവൃത്തിപരിചയവും വേണം. ക്ലാസുകൾക്ക് പുറമേ ക്ലിനിക്കൽ സെഷൻ,മോക്ക് കോർട്ട് റൂം,കേസ് സ്റ്റഡി അവതരണം,കോർട്ട് വിസിറ്റ് എന്നിവയും കരിക്കുലത്തിന്റെ ഭാഗമാണ്.കോഴ്സ് ദൈർഘ്യം രണ്ടു വർഷം. സെമസ്റ്റർ ഫീസ് 65000 രൂപ.

* ഫൊറൻസിക് ഡെന്റിസ്ട്രി

55 ശതമാനം മാർക്കോടെ ഡെന്റൽ സർജറിയിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം മാർക്കു മതി. ക്ലാസുകൾക്ക് പുറമേ ഫൊറൻസിക് ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട പരിശീലനം,ക്ലിനിക്കൽ സെഷൻ,മോക്ക് കോർട്ട് റൂം, കേസ് സ്റ്റഡി അവതരണം,കോർട്ട് വിസിറ്റ് എന്നിവയും കരിക്കുലത്തിന്റെ ഭാഗമാണ്. കോഴ്സ് ദൈർഘ്യം രണ്ടു വർഷം. സെമസ്റ്റർ ഫീസ് 65000 രൂപ.2026 ജനുവരി 5ന് ക്ലാസുകൾ ആരംഭിക്കും. ഓൺലൈനായി നവം.8നു മുൻപ് അപേക്ഷിക്കണം. ഡിസംബർ 9ന് ഓഫ്‌ലൈൻ കൗൺസിലിംഗ് നടക്കും.വെബ്സൈറ്റ്: nfsu.ac.in.