എം.ജി സർവകലാശാല

Wednesday 22 October 2025 12:39 AM IST

പരീക്ഷാ തീയതി

മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് പാർട്ട് 2 പരീക്ഷകൾ നവംബർ 10 മുതൽ നടക്കും.

മൂന്നാം സെമസ്റ്റർ ഐ.എം.സി.എ (2024 അഡ്മിഷൻ റഗുലർ, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 12 മുതൽ നടക്കും.

പ്രാക്ടിക്കൽ

നാല് മുതൽ ആറു വരെ സെമസ്റ്ററുകൾ (സി.ബി.സി.എസ്.എസ്) ബി.എ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ,വിഷ്വൽ ആർട്‌സ് മോഡൽ 3 (2013 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ നവംബർ ആറ് മുതൽ 17വരെ നടക്കും.