അതിതീവ്ര മഴക്ക് സാദ്ധ്യത, നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
Tuesday 21 October 2025 11:54 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ പെയ്യാനുള്ള സാദ്ധ്യതയുള്ളതിനാൽ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂർ,കോഴിക്കോട്,വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കാസർകോട്, കണ്ണൂർ,കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണിത്. വരും ദിവസങ്ങളിലും അതിതീവ്രമഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.