കാവിൻകെയർ അവാർഡ് : നാമനിർദ്ദേശം ക്ഷണിച്ചു

Wednesday 22 October 2025 12:54 AM IST

തിരുവനന്തപുരം: കാവിൻകെയറും എബിലിറ്റി ഫൗണ്ടേഷനും ചേർന്ന് നൽകുന്ന 2026ലെ കാവിൻകെയർ എബിലിറ്റി അവാർഡുകളുടെ 24ാം പതിപ്പിനായി നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. ഇന്ത്യയിലെ ഭിന്നശേഷിക്കാരുടെ അസാമാന്യ നേട്ടങ്ങളെ ആദരിക്കുന്നതിനാണ് അവാർഡ് നൽകുന്നത്. സമൂഹത്തിൽ മാറ്റം സൃഷ്ടിച്ച ഒരു സംഘടനയുടെ സ്ഥാപകരായ ഭിന്നശേഷിക്കാർക്കും കർമ്മമേഖലയിൽ കഴിവും മികവും തെളിയിച്ചവർക്കും അപേക്ഷിക്കാം. അവാർഡ് ജേതാക്കൾക്ക് ക്യാഷ് പ്രൈസ്, സൈറ്റേഷൻ, ട്രോഫി എന്നിവ സമ്മാനിക്കും. വ്യക്തികൾക്ക് സ്വയം നാമനിർദേശം നൽകാനോ മറ്റൊരാൾ മുഖേന നാമനിർദേശം നൽകാനോ കഴിയും. താത്പര്യമുള്ളവർ 30ന് മുൻപ് www.abilityfoundation.org, www.kavincare.com എന്നിവയിലൂടെ അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ 98400 55848