കത്തി​പ്പടരാൻ കായി​കകൗമാരം

Wednesday 22 October 2025 1:54 AM IST

 ഒളി​മ്പി​ക്സ് മാതൃകയി​ലുള്ള സംസ്ഥാന സ്കൂൾ കായി​കമേളയ്ക്ക് തി​രുവനന്തപുരത്ത് വർണാഭമായ തുടക്കം

 ധനമന്ത്രി കെ.എൻ. ബാലഗോപാൽ മേള ഉദ്ഘാടനം ചെയ്തു.

 ഐ.എം. വിജയനും എച്ച്.എം. കരുണപ്രിയയും ചേർന്ന് ദീപം തെളിച്ചു.

 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യം ഭിന്നശേഷി താരങ്ങളുടെ മത്സരങ്ങൾ

 അക്വാട്ടിക്സ്, വോളിബാൾ, തായ്ക്കൊണ്ടോ, കബഡി മത്സരങ്ങൾക്കും ഇന്ന് തുടക്കം

രോ​ഗം​ ​മ​റ​ക്കും,ഗോ​ള​ടി​ക്കും അ​ഭി​ന​ന്ദി​ന് ​ജീ​വി​തം​ ​വി​ജ​യി​ക്കാ​നു​ള്ള​ത്

തി​രുവനന്തപുരം​:​ ​ക​ളി​ക്ക​ള​ത്തി​ൽ​ ​കു​ഞ്ഞു​ ​മെ​സി​യാ​ണ് ​അ​ഭി​ന​ന്ദ്.​ ​പ​ക്ഷേ​ ​പ​ര​സ​ഹാ​യ​മി​ല്ലാ​തെ​ ​ഒ​രു​ ​വ​റ്റു​ണ്ണാ​നാ​കി​ല്ല.​ ​ന​ട​ക്കാ​ൻ​ ​പോ​ലും​ ​പ്ര​യാ​സം.​ ​എ​ന്നാ​ൽ​ ​മൈ​താ​ന​ത്ത് ​പ​ന്ത​ട​ക്കം​ ​കൊ​ണ്ടും​ ​പാ​സു​കൊ​ണ്ടും​ ​വി​സ്മ​യി​പ്പി​ക്കും.​ ​അ​തി​ലൂ​ടെ​ ​ച​ല​ന​വൈ​ക​ല്യ​മു​ള്ള​ ​കു​ട്ടി​യ​ല്ലെ​ന്ന് ​കാ​ണി​ക​ളെ​ക്കൊ​ണ്ട് ​പ​റ​യി​പ്പി​ക്കും.​ ​ജീ​വി​തം​ ​വി​ജ​യി​ക്കാ​ൻ​ ​ഉ​ള്ള​താ​ണെ​ന്ന​തി​ന് ​ഈ​ ​പ​തി​ന​ഞ്ചു​കാ​ര​ൻ​ ​അ​ങ്ങ​നെ​ ​അ​ടി​വ​ര​യി​ട്ടു. ക​ണ്ണൂ​ർ​ ​പ​റ​വൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​അ​ഭി​ന​ന്ദ് ​മാ​ത​മം​ഗ​ലം​ ​ഗ​വ.​ ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​പ​ത്താം​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ്. ഒ​മ്പ​ത് ​വ​യ​സു​ള്ള​പ്പോ​ഴാ​ണ് ​അ​ഭി​ന​ന്ദി​ന്റെ​ ​വ​ലം​കൈ​യി​ലെ​ ​അ​സാ​ധാ​ര​ണ​ ​വി​റ​യ​ൽ​ ​മാ​താ​പി​താ​ക്ക​ൾ​ ​ശ്ര​ദ്ധി​ച്ച​ത്.​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ​ ​ച​ല​ന​വൈ​ക​ല്യ​ ​രോ​ഗ​ത്തി​ന്റെ​ ​(​ജ​ന​റ്റി​ക്ക് ​കൊ​റോ​ണി​യ​)​ ​തു​ട​ക്ക​മെ​ന്ന് ​ക​ണ്ടെ​ത്തി.​ ​തു​ട​ർ​ന്ന് ​കൈ​ ​കാ​ലു​ക​ളു​ടെ​ ​ച​ല​ന​ശേ​ഷി​ ​കു​റ​ഞ്ഞു.​ ​ചേ​ട്ട​ന്റെ​ ​ഫു​ട്ബാ​ളി​നോ​ട് ​മാ​ത്ര​മാ​യി​രു​ന്നു​ ​അ​ഭി​ന​ന്ദി​ന് ​ഇ​ഷ്ടം.​ ​ഇ​ത് ​തി​രി​ച്ച​റി​ഞ്ഞ​ ​പി​താ​വ് ​കാ​ഞ്ഞി​ര​ക്കാ​ട്ട് ​വീ​ട്ടി​ൽ​ ​കെ.​കെ.​ ​സ​ജി​കു​മാ​ർ​ ​സ​മീ​പ​ത്തെ​ ​ഗ്രൗ​ണ്ടി​ൽ​ ​പ​ന്തു​ക​ളി​ക്കാ​ൻ​ ​കൊ​ണ്ടു​പോ​യി.​ ​സാ​ധാ​ര​ണ​ ​കു​ട്ടി​ക​ൾ​ക്കൊ​പ്പം​ ​അ​വ​നും​ ​പ​ന്തു​ത​ട്ടി.

​ ​ഫു​ട്ബാ​ൾ​ത​ട്ടി,​ ​ആ​രോ​ഗ്യ​വാ​നാ​യി

ഫു​ട്ബാ​ൾ​ ​ക​മ്പം​ ​അ​ഭി​ന​ന്ദി​ന്റെ​ ​സ്വ​ഭാ​വ​ത്തി​ലും​ ​ആ​രോ​ഗ്യ​ത്തി​ലും​ ​വ​ലി​യ​മാ​റ്റ​മു​ണ്ടാ​ക്കി.​ ​ക​ഴി​​​ഞ്ഞ​വ​ർ​ഷ​ത്തെ​ ​പ്ര​ഥ​മ​ ​സ്‌​കൂ​ൾ​ ​ഒ​ളി​മ്പി​ക്‌​സി​ലെ​ ​ഇ​ൻ​ക്ലൂ​സീ​വ് ​സ്‌​പോ​ർ​ട്‌​സ് ​വി​ഭാ​ഗ​ത്തി​ൽ​ ​ഫു​ട്ബാ​ൾ​ ​ടീ​മി​ൽ​ ​അം​ഗ​മാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ക​ടു​ത്ത​ ​പ​നി​ ​തി​രി​ച്ച​ടി​യാ​യി.​ ​എ​ങ്കി​ലും​ ​സ്റ്റാ​ൻ​ഡ് ​അ​പ്പ് ​ജം​മ്പി​ൽ​ ​മ​ത്സ​രി​ച്ച് ​മൂ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യാ​ണ് ​അ​ന്ന് ​കൊ​ച്ചി​വി​ട്ട​ത്.​ ​ഈ​ ​വ​ർ​ഷം​ ​ഫു​ട്ബാ​ളി​ൽ​ ​ക​സ​റാ​ൻ​ ​ഉ​റ​ച്ചാ​ണ് ​അ​ച്ഛ​ന്റെ​ ​കൈ​പി​ടി​ച്ച് ​ത​ല​സ്ഥാ​ന​ത്തെ​ത്തി​യ​ത്.​ ​ഇ​ൻ​ക്ലൂ​സീ​വ് ​സ്‌​പോ​ർ​ട്‌​സ് ​വി​ഭാ​ഗ​ത്തി​ൽ​ 17​ന് ​വ​യ​സി​ന് ​താ​ഴെ​യു​ള്ള​ ​കു​ട്ടി​ക​ളു​ടെ​ ​ഫു​ട്ബാ​ൾ​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ന്ന് ​ക​ണ്ണൂ​ർ​ ​ടീ​മി​നാ​യി​ ​ക​ള​ത്തി​ലി​റ​ങ്ങും.​ ​സൗ​മ്യ​യാ​ണ് ​മാ​താ​വ്.​ ​സ​ഹോ​ദ​ര​ൻ​:​ ​ന​ന്ദു.