പുല്ലഞ്ചേരിയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു
Wednesday 22 October 2025 12:06 AM IST
മഞ്ചേരി: വേട്ടേക്കോട് പുല്ലഞ്ചേരിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. ചേലാതടത്തിൽ ഇസ്ഹാക്കിന്റെ വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കിണറാണ് തിങ്കളാഴ്ച രാത്രി രണ്ടോടെ ഭീകര ശബ്ദത്തോടെ താഴേക്ക് പതിച്ചത്. ഇസ്ഹാക്കിന് പുറമെ സഹോദരൻ അഷറഫും കുടുംബവും ആശ്രയിക്കുന്ന കിണർ കൂടിയാണിത്. വീടിനു ഭീഷണിയായി മണ്ണിടിച്ചിൽ തുടരുന്നുണ്ട്. പ്രദേശത്തെ വർഷങ്ങളായി തുടരുന്ന ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനം മൂലമാണ് മണ്ണിടിച്ചിലെന്ന് വീട്ടുകാർ പറഞ്ഞു. ഇതുമൂലം നിരവധി വീടുകൾക്ക് വിള്ളൽ വീണിരുന്നു.