അങ്കണവാടി കെട്ടിടോദ്ഘാടനം

Wednesday 22 October 2025 12:13 AM IST

കരുനാഗപ്പള്ളി: ചവറ ഐ.ആർ.ഇ.എൽ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി ചവറ കരിത്തുറയിൽ നിർമ്മിച്ച സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്‌ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ടർഫ് ഫുട്ബാൾ ഗ്രൗണ്ടിന്റെ നിർമ്മാണോദ്‌ഘാടനം ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു . ഏകദേശം 25 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടി കെട്ടിടം നിർമിച്ചത് . ടർഫ് ഫുട്ബാൾ ഗ്രൗണ്ടിന് 90 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത് . കേരള സർക്കാരിന് കീഴിലുള്ള അസാപ്പിന്റെ കൺസ്ട്രക്ഷൻ വിംഗിനാണ് ടർഫിന്റെ നിർമ്മാണ ചുമതല. ഐ.ആർ.ഇ.എൽ ജനറൽ മാനേജരും യൂണിറ്റ് മേധാവിയുമായ എൻ.എസ്.അജിത് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.സുരേഷ് കുമാർ അദ്ധ്യക്ഷനായി. അസാപ് കേരളയുടെ ഫണ്ടിംഗ് ഡിവിഷൻ ഹെഡ് വിനോദ് ശങ്കർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. ശശിധരൻ പിള്ള , പി.ആർ. ജയപ്രകാശ്, വിനോദ് , കെ . പ്രദീപ് , സി.ഡി.പി. ഒ ലക്ഷ്മി, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ രാഖി , നീതു ഷാരോൺ, തുടങ്ങിയവർ സംസാരിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ ഭക്തദർശൻ സ്വാഗതവും വാർഡ് മെമ്പർ മഡോണ ജോസ്ഫിൻ നന്ദിയും പറഞ്ഞു .