ഡോ.എസ്. ശ്രീനിവാസൻ നിര്യാതനായി

Wednesday 22 October 2025 1:21 AM IST

കൊല്ലം: പട്ടത്താനം രശ്മിയിൽ ഡോ. എസ്. ശ്രീനിവാസൻ (84) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: എൽ. രാധമ്മ, മക്കൾ: ഡോ.മനോജ്‌ ശ്രീനിവാസൻ (ഇംഗ്ലീഷ് വകുപ്പ് മേധാവി, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം), ശ്രീരാജ് ശ്രീനിവാസൻ (ഓസ്ട്രേലിയ). മരുമക്കൾ: ദീപ മനോജ്‌ (ഹയർ സെക്കൻഡറി സ്കൂൾ, പെരുങ്ങലം), നാഗമണി (ഓസ്ട്രേലിയ). വിവിധ എസ്.എൻ കോളേജുകളിൽ ഇംഗ്ലീഷ് മേധാവിയായും പരീക്ഷാ ബോർഡ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. വിവർത്തന സാഹിത്യത്തിന് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. കേരള യൂണിവേഴ്സിറ്റി മുൻ സെനറ്റ് മെമ്പറാണ്. യു.ജി.സി അംഗീകൃത ഇംഗ്ലീഷ് സാഹിത്യ മാസിക ജെ.എൽ.എയുടെ ചീഫ് എഡിറ്റർ ആയിരുന്നു.