ഗുരുദേവ ദർശനം ആഗോളതലത്തിൽ: സ്വാമി ശുഭാംഗാനന്ദ

Wednesday 22 October 2025 1:33 AM IST

ശിവഗിരി: ആഗോളതലത്തിൽ ഗുരുദേവന്റെ മാനവിക ദർശനം പ്രചരിപ്പിക്കുകയെന്ന വലിയ ലക്ഷ്യമാണ് ശിവഗിരി മഠം മുന്നോട്ട് വയ്ക്കുന്നതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. രാജ്യത്തും ലോകമെമ്പാടും മതത്തിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലും ഒക്കെ ഒട്ടേറെ അശാന്തിപൂർണ്ണമായ അന്തരീക്ഷം സംജാതമാകുന്നുണ്ട്. അത്തരത്തിലുള്ള അവസ്ഥാവിശേഷങ്ങൾ മാറ്റിമറിക്കാൻ ശ്രീനാരായണ ഗുരുദേവന്റെ മാനവിക ദർശനത്തിനു കഴിയുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ് . അത് കൊണ്ട് തന്നെ ലോകസമൂഹം നേരിടുന്ന സമസ്ത പ്രശ്നങ്ങൾക്കും ഒരു പ്രതൗഷധമായി ശ്രീനാരായണ ഗുരുവിന്റെ ദർശനം നിലകൊള്ളുന്നു. അതുകൊണ്ട് തന്നെ ഗുരുദർശനം ആഗോളതലത്തിൽ വ്യാപിപ്പിക്കുക, പ്രചരിപ്പിക്കുക എന്നുള്ളതാണ് ശ്രീനാരായണ ഗുരുദേവ മഹാപരിനിർവാണ ശതാബ്ദി ആചാരണത്തിന്റെ മുഖ്യ ലക്ഷ്യമായി ശിവഗിരി മഠം ഉയർത്തിക്കാണിക്കുന്നതെന്നും ഒട്ടേറെ പ്രവർത്തന പദ്ധതികൾ ശിവഗിരി മഠം ആവിഷ്കരിച്ചിട്ടുണ്ടെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.