ശബരിമലയിൽ ചിത്തിര ആട്ടവിശേഷം

Wednesday 22 October 2025 1:47 AM IST

ശബരിമല: ചിത്തിര നാളായ ഇന്നലെ സന്നിധാനത്ത് പ്രത്യേക പൂജകൾ നടന്നു. പുലർച്ചെ നിർമ്മാല്യ ദർശനത്തിനും അഭിഷേകത്തിനും ശേഷം കിഴക്കേ മണ്ഡപത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം നടത്തി. നെയ്യഭിഷേകം, ഉദയാസ്തമയപൂജ, ലക്ഷാർച്ചന, 25 കലശം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും ഉണ്ടായിരുന്നു.