പട്ടികജാതി ഫണ്ട് ദുരുപയോഗം ചെയ്യുന്നു: ദളിത് കോൺഗ്രസ്
Wednesday 22 October 2025 1:01 AM IST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ദേശീയ പട്ടികജാതി വികസന കോർപ്പറേഷനിൽ നിന്നും 100 കോടി വായ്പയെടുത്ത് ഇടതു എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ കുടുംബശ്രീകളിലൂടെ വിതരണം ചെയ്യാൻ നീക്കമെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ. ശശി ആരോപിച്ചു. പട്ടികജാതിക്കാരുടെ ഉന്നമനത്തിനുള്ള ഫണ്ടുകൾ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അവസരം ഒരുക്കി കൊടുക്കുന്ന സർക്കാർ നടപടിക്കെതിരെ ഗവർണർക്കടക്കം പരാതി നൽകുമെന്നും പറഞ്ഞു.