കേരളത്തിലെ നാട്ടിൻപുറങ്ങളിലെ വീടുകളിലെ പതിവ് നിൽക്കുന്നു,​ കാരണം സർക്കാർ സഹായിക്കാത്തതും

Wednesday 22 October 2025 1:09 AM IST

കല്ലറ: നാട്ടിൻപുറങ്ങളിൽ നിന്ന് ആട് കൃഷിയും ഫാമും അന്യമാകുന്നു. ഒരുകാലത്ത് സാധാരണ കുടുംബങ്ങളിലെ ഉപജീവനം ആടുവളർത്തലായിരുന്നു. എന്നാൽ പരിപാലന ചെലവ് വർദ്ധിച്ചതോടെ പലരും ആട് വളർത്തൽ ഉപേക്ഷിക്കുകയായിരുന്നു.

പുതിയ ആടുവളർത്തൽ പദ്ധതിയോ തീറ്റയ്ക്കായി സബ്സിഡിയോ ആനുകൂല്യങ്ങളോ സർക്കാർ ആവിഷ്‌കരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. അന്യസംസ്ഥാനത്ത് നിന്നുള്ള ആടുകൾ കേരളത്തിൽ ഇടംപിടിച്ചതോടെ നാടൻ ഇനത്തിന് പ്രതിസന്ധി നേരിട്ടു.ഇതിനൊപ്പം ആടുകൾക്ക് രോഗങ്ങൾ കൂടി പിടിപെടുന്നത് കർഷകരെ വലയ്ക്കുന്നുണ്ട്.അതിർത്തി കടന്ന് ആടുകൾ വന്നതോടെ നാടൻ ഇനങ്ങൾക്ക് പ്രതിരോധ വാക്സിൻ എടുക്കേണ്ട സ്ഥിതിയാണ്.സൗജന്യ വാക്സിൻ എടുക്കാൻ മൃഗാശുപത്രികളിൽ ഡോക്ടർമാരില്ലാത്തതിനാൽ നിരവധി ആടുകളാണ് ചത്തത്.

പരിപാലന ചെലവേറി

ആടുകൾക്ക് നൽകാനുള്ള തീറ്റയ്ക്ക് മുൻ വർഷത്തെക്കാൾ വില ഉയർന്നു.

കുറെ രോഗങ്ങളും

അകിടുവീക്കം,കുളമ്പുരോഗം,പ്ലൂറോ ന്യൂമോണിയ,ടെറ്റനസ്,വയറുകടി,വിറ്റാമിനുകളും ധാതുലവണങ്ങളുടെയും കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങൾ എന്നിവയാണ് പ്രധാനമായും ബാധിക്കുന്നത്.

പാലിന്റെ അളവ് കുറവും സംരക്ഷണച്ചെലവ് കൂടിയതും രോഗകാരണങ്ങളാലും മിക്കവരും ആടു വളർത്തൽ ഉപേക്ഷിച്ചു. പ്രായമായവർക്കും ഹൃദ്രോഗമുള്ളവർക്കും ഏറെ ഗുണകരമാണ് നാടൻ ആട്ടിൻപാൽ

ആട് കൃഷി കുറഞ്ഞതോടെ ആട്ടിൻപാലിനും,ഇറച്ചിക്കും ക്ഷാമവും വിലയിൽ കുതിപ്പുമായി.സാധാരണ വീട്ടമ്മമാരായിരുന്നു നാടൻ ആടുകളെ വളർത്തിയിരുന്നത്.

വില

തവിടിന് 40

പിണ്ണാക്ക് 60 വരെ