സ്മൃതിദിനം ആചരിച്ച് പൊലീസ് ആസ്ഥാനം
Wednesday 22 October 2025 1:18 AM IST
തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമമടഞ്ഞ പൊലീസുദ്യോഗസ്ഥർക്ക് പൊലീസ് ആസ്ഥാനത്ത് ആദരാഞ്ജലി അർപ്പിച്ചു.പൊലീസ് ആസ്ഥാനത്തെ സ്മൃതിഭൂമിയിൽ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പുഷ്പചക്രം അർപ്പിച്ചു.കോട്ടയം തെള്ളകത്ത് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ആക്രമണത്തിനിരയായി മരണപ്പെട്ട സിവിൽ പൊലീസ് ഓഫീസർ ശ്യാമ പ്രസാദിന് സേന ആദരമർപ്പിച്ചു.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കോട്ടയം ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് ആദരിച്ചു.പൊലീസ്,അർദ്ധസൈനിക വിഭാഗങ്ങളിലെ 191 ഉദ്യോഗസ്ഥരാണ് ഒരു വർഷത്തിനിടെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ചത്.എല്ലാ വർഷവും ഒക്ടോബർ 21നാണ് രാജ്യവ്യാപകമായി പൊലീസ് സ്മൃതിദിനം ആചരിക്കുന്നത്.