കർഷകന്റെ ആത്മഹത്യ: താലൂക്ക് ഓഫീസ് ഉപരോധിച്ചു

Wednesday 22 October 2025 1:24 AM IST

അഗളി: കൈവശ ഭൂമിക്ക് തണ്ടപ്പേര് ലഭിക്കാത്തതിനെ തുടർന്ന് അട്ടപ്പാടിയിൽ കർഷകൻ കാവുണ്ടിക്കൽ സ്വദേശി കൃഷ്ണസ്വാമി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ അട്ടപ്പാടി താലൂക്ക് ഓഫീസ് ഉപരോധിച്ചു. സബ് കളക്ടറുമായി നടത്തിയ ചർച്ചയിൽ കളക്ടറുമായി ആലോചിച്ച് വിഷയത്തിൽ പരിഹാരം കാണാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. കൃഷ്ണസ്വാമിയുടെ വീട്ടിലെത്തി സബ് കളക്ടറും തഹസിൽദാരും, ഭൂരേഖ തഹസിൽദാരും പ്രമാണങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കാമെന്നും ഉറപ്പ് നൽകി.