അദ്ധ്യാപകർക്ക് ആദരം

Wednesday 22 October 2025 1:26 AM IST
അന്താരാഷ്ട്ര അധ്യാപക ദിനത്തിൽ റോട്ടറി ക്ലബ് കൊയിലോൺ ലോട്ടസിന്റെ ആഭിമുഖ്യത്തിൽ ഉളിയകോവിൽ സെന്റ് മേരീസ് സ്കൂളിലെ അധ്യാപകരെ ആദരിച്ചു.

കൊല്ലം: ഈ വർഷത്തെ അന്താരാഷ്ട്ര അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം റോട്ടറി ക്ലബ് ഒഫ് ലോട്ടസിന്റെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് ഡോ. സരിത പ്രസാദ്, ലേണിംഗ് ഫെസിലിറ്റേറ്റർ ഷീന സാജൻ, ജോയിന്റ് സെക്രട്ടറി ഷിനിലാൽ, കാർത്തിക അവിനാഷ്, വൈസ് പ്രസിഡന്റ് മായ അജി എന്നിവർ ചേർന്ന് സെന്റ് മേരീസ് സ്കൂൾ ചെയർമാൻ ഡോ. ഡി. പൊന്നച്ചൻ, സെന്റ് മേരീസ് അഡ്മിനിസ്ട്രേറ്റർ ലീലാമ്മ പൊന്നച്ചൻ, പ്രിൻസിപ്പൽ മഞ്ജു രാജീവ്, അദ്ധ്യാപകരായ എൽ. ഗിരിജ, എൽ.ആർ. ശാലിനി, ഡി.എസ്. സുനിത എന്നിവരെ സ്കൂൾ അസംബ്ലിയിൽ ആദരിച്ചു വിദ്യാർത്ഥികൾ ഗുരുവന്ദനവും അദ്ധ്യാപക ദിന സന്ദേശവും നൽകി അദ്ധ്യാപകരെ ആദരിച്ചു.