ജീവിതോത്സവം ചലഞ്ച് ഇനി ആകാശ മിഠായി

Wednesday 22 October 2025 1:29 AM IST

തിരുവനന്തപുരം: കേരളത്തിലെ ഒന്നരലക്ഷം വിദ്യാർത്ഥികൾ ഏറ്റെടുത്തു വിജയിപ്പിച്ച 21 ദിവസത്തെ ജീവിതോത്സവം ചലഞ്ച് ‘ആകാശ മിഠായി’ എന്ന പേരിൽ തുടരുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജീവിതോത്സവത്തിന്റെ ദ്വിദിന കാർണിവൽ കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താൻ പുതിയ പദ്ധതിയായ ‘നവ പൂർണ്ണം ക്യാമ്പയിൻ’ ആരംഭിക്കും. എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയെ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കും.