'പൊലീസുകാരനായ ഭർത്താവിന്റെ നിരന്തര ഉപദ്രവം'; ആലപ്പുഴയിൽ 32കാരിയെ കാണാനില്ലെന്ന് പരാതി

Wednesday 22 October 2025 12:16 PM IST

ആലപ്പുഴ: യുവതിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി ഭർത്താവ്. മണ്ണഞ്ചേരി സ്വദേശി കെ ഇ ഫാഖിത്തയെ (32) ആണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് യുവതിയെ കാണാതായത്. ഇന്നലെ വൈകിട്ടോടെയാണ് ഭർത്താവ് റിയാസ് പൊലീസിൽ പരാതി നൽകിയത്. മട്ടാഞ്ചേരി കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥനാണ് റിയാസ്.

നേരത്തേ റിയാസ് ഉപദ്രവിച്ചതിനെത്തുടർന്ന് ഫാഖിത്ത തകഴിയിലെ സ്വന്തം വീട്ടിൽ വന്ന് നിന്നിരുന്നു. പിന്നീട് റിയാസ് ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നൽകിയതോടെയാണ് രണ്ട് മാസം മുമ്പ് തിരിക പോയതെന്ന് ബന്ധുക്കൾ പറയുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.