ആറ് ലക്ഷം രൂപ വായ്പയെടുത്തു, 40 ലക്ഷം തിരികെ നൽകി; ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കി
Wednesday 22 October 2025 1:03 PM IST
തൃശൂർ: ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കി. മുസ്തഫ (47) ആണ് മരിച്ചത്. വീടിന്റെ ടെറസിൽ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭീഷണിയുണ്ടെന്നാണ് കുറിപ്പിലുള്ളത്. കൊള്ളപ്പലിശക്കാർ കാരണമാണ് മുസ്തഫ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
മുസ്തഫ ആറ് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. മാസം 20ശതമാനം പലിശയ്ക്ക് ആണ് പണം നൽകിയത്. കൊള്ളപ്പലിശക്കാരൻ കച്ചവട സ്ഥാപനത്തിൽ കയറി മേശവലിപ്പിൽ നിന്ന് പല തവണ പണം കൊണ്ടുപോയി. 40 ലക്ഷം തിരികെ നൽകിയെന്നും ഭൂമിയുൾപ്പടെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നും ബന്ധുക്കൾ പറഞ്ഞു. മുസ്തഫയെ മകന്റെയും ഭാര്യയുടെയും മുന്നിൽ മർദിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു.