രാജഗിരി കിഡ്‌സ് ഫെസ്റ്റ് നവം. 8ന്
Thursday 23 October 2025 12:59 AM IST
കൊച്ചി: കലാകായിക മത്സരങ്ങളും അഭിനയ ശില്പശാലയും കോർത്തിണക്കി രാജഗിരി ഗാർഡൻ രക്ഷാകർത്തൃ സംഘടന സംഘടിപ്പിക്കുന്ന രാജഗിരി കിഡ്‌സ് ഫെസ്റ്റ് നവംബർ 8ന് നടക്കും. സ്റ്റാളുകളും കലാപരിപാടികളും രാജഗിരിയിൽ ഒരുക്കുമെന്ന് പ്രധാന അദ്ധ്യാപിക ഷൈനി സിറിയക്ക് അറിയിച്ചു. 60 സ്‌കൂളുകളിലെ രണ്ടായിരത്തിൽപ്പരം കുട്ടികൾ രാജഗിരി കിഡ്‌സ് ഫെസ്റ്റിൽ പങ്കെടുക്കും. ഫെസ്റ്റിന്റെ നടത്തിപ്പിനായി ശേഖരിച്ച തുകയിൽ നിന്ന് ഒരുവിഹിതം 'വാത്സല്യത്തണൽ" പദ്ധതിക്ക് നൽകുമെന്നും സ്‌കൂൾ ഡയറക്ടർ ഫാദർ പൗലോസ് കിടങ്ങൻ, അദ്ധ്യാപക രക്ഷാ കർത്തൃ സംഘടനാ പ്രസിഡന്റ് ഡോ. സന്ദീപ് സുബ്രഹ്മണ്യൻ എന്നിവർ അറിയിച്ചു.