ബുൾബുൾ തരംഗ് പ്രകാശനം ഇന്ന്
Thursday 23 October 2025 12:09 AM IST
കൊച്ചി: തന്ത്രിവാദ്യമായ ബുൾബുൾ തരംഗ് സംഗീതോപകരണത്തെക്കുറിച്ച് സനു സത്യൻ രചനയും സംവിധാനവും നിർവഹിച്ച ബുൾബുൾ തരംഗ്, ദി ഭാരത് തരംഗ് ഡോക്യുമെന്ററിയുടെ പ്രകാശനം ഇന്ന് വൈകിട്ട് 6.30ന് ഇടപ്പള്ളി ചങ്ങമ്പുഴ സംസ്‌കാരിക കേന്ദ്രത്തിൽ നടക്കും. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് ഡോക്യുമെന്ററിയുടെ പ്രകാശന കർമ്മം നിർവഹിക്കും. ഉല്ലാസ് പൊന്നാടിക്കൊപ്പം ബുൾബുൾ തരംഗ് വാദകാരായ റഷീദ് ഖാൻ, രാജേന്ദ്ര നായിക്, പുരുഷോത്തമ കാമത്ത് എന്നിവരുൾപ്പെടെ പ്രമുഖരുടെ ആവിഷ്‌കാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്തഭാരതി ഫൗണ്ടേഷനും ഭാരത് തരംഗും ചേർന്നാണ് ബുൾബുൾ തരംഗ്, ദി ഭാരത് തരംഗ് ഡോക്യുമെന്ററി നിർമ്മിച്ചത്.