അരിവിഹിതം പുന:സ്ഥാപിക്കണം

Thursday 23 October 2025 12:51 AM IST

കൊച്ചി: രണ്ടുമാസമായി സംസ്ഥാനത്ത് പൊതുവിഭാഗം (വെള്ള കാർഡ്) കാർഡ് ഉടമകളുടെ വെട്ടിക്കുറച്ച രണ്ടുകിലോ അരി പുന:സ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അരിയുടെ വിഹിതം കുറയുന്നത് മൂലം അടിസ്ഥാനവേതനം ലഭിക്കാതെ വ്യാപാരികൾ പ്രതിസന്ധിയിലാണ്. 45 ക്വിന്റൽ അരി വിറ്റാലേ അടിസ്ഥാന വേതനമായ 18,500 രൂപ ലഭിക്കുകയുള്ളു. നീല കാർഡുടമകൾക്ക് നിറുത്തലാക്കിയ സ്പെഷൽ അരി പുന:സ്ഥാപിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. സെക്രട്ടറി ഏലിയാസ് ഓളങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷനായി. ബാബു പൈനാടത്ത്, എൻ.ബി. ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.