പുസ്തക പ്രകാശനം
Thursday 23 October 2025 12:10 AM IST
മേപ്പയ്യൂർ: ആർ.കെ മാധവൻ നായർ എഴുതിയ 'ഓർമയിലൊരു പൂക്കാലം' എന്ന പുസ്തകം പി.പി ശ്രീധരനുണ്ണി പ്രകാശനം ചെയ്തു. ഡോ. പീയൂഷ് നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. കെ.വി ആനന്ദൻ പുസ്തകം പരിചയപ്പെടുത്തി. ആനന്ദകിഷോർ അദ്ധ്യക്ഷത വഹിച്ചു. മാധവൻ മാസ്റ്റർ വരച്ച അറുപതിലധികം ചിത്രങ്ങളുടെ പ്രദർശനം സത്യൻ മേപ്പയൂർ ഉദ്ഘാടനം ചെയ്തു. ആർ.കെ ഇരവിൽ, എം. എം കരുണാകരൻ, എം.പി രാജൻ, ചോതയോത്ത് പങ്കജാക്ഷൻ , പി ടി നിസാർ . രമേശ് ചന്ദ്ര എന്നിവർ പ്രസംഗിച്ചു. ബി വിനോദ് കുമാർ സ്വാഗതവും എസ്.എൻ.സൂരജ് നന്ദിയും പറഞ്ഞു.