ബി.എം.എസ് പദയാത്ര

Thursday 23 October 2025 12:17 AM IST
ബി.എം.എസ്. നന്മണ്ട പഞ്ചായത്ത് പദയാത്ര സംസ്ഥാന സമിതി അംഗം പി.പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു

നന്മണ്ട: ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ ബി.എം.എസ് നന്മണ്ട പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. ജാഥാ ക്യാപ്റ്റൻ കെ. എം അരുൺരാജിന് പതാക കൈമാറി സംസ്ഥാന സമിതി അംഗം പി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണ തൊഴിലാളി സംഘം പഞ്ചായത്ത് പ്രസിഡന്റ് എം. പ്രബലൻ അദ്ധ്യക്ഷത വഹിച്ചു. നന്മണ്ട പതിമൂന്നിൽ നടന്ന സമാപന സമ്മേളനം ബി. എം. എസ് ജില്ലാ സെക്രട്ടറി എം. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചേളന്നൂർ മേഖല വൈസ് പ്രസിഡന്റ് പി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി പി. വിനോദ് കുമാർ, ജില്ലാ സമിതി അംഗം എ. ശശീന്ദ്രൻ, ചേളന്നൂർ മേഖല സെക്രട്ടറി എം. സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.