പൊലീസ് സ്മൃതി ദിനം ആചരിച്ചു
Thursday 23 October 2025 12:51 AM IST
വടകര: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ ബലിയർപ്പിച്ച പൊലീസുകാരുടെ സ്മൃതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വടകര സാംസ്കാരിക ചത്വരത്തിൽ നടന്ന പരേഡിൽ ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജു സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റി മലബാർ കാൻസർ സെന്ററുമായി ചേർന്ന് വടകര ജില്ലാ പൊലീസ് ആസ്ഥാനത്ത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. അഡീഷണൽ എസ്.പി. എ.പി.ചന്ദ്രൻ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.പി. അഭിജിത്ത്, ഡോ. അഞ്ജു കുറുപ്പ്, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.പി.ശിവദാസൻ എന്നിവർ പ്രസംഗിച്ചു. എം. ഷനോജ് അദ്ധ്യക്ഷത വഹിച്ചു. പി.സുഖിലേഷ് സ്വാഗതവും കെ.സി സുഭാഷ് നന്ദിയും പറഞ്ഞു.